VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വനവാസിത്തനിമയ്ക്കായി ഉദയ്പൂരില്‍ ഹുങ്കാര്‍ റാലി

മതംമാറിയവരെ പട്ടികവര്‍ഗപട്ടികയില്‍ നിന്ന് പുറത്താക്കണം

VSK Desk by VSK Desk
19 June, 2023
in ഭാരതം
Share
Tweet
SendTelegram

ഉദയ്പൂര്‍: വനവാസി ജനതയുടെ തനിമ സംരക്ഷിക്കാന്‍ പട്ടികവര്‍ഗപ്പട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ്പൂരില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഹുങ്കാര്‍ റാലി. മതംമാറിയവരെ പട്ടികയില്‍ നിന്ന് പുറത്താക്കി ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ വനവാസിജനതയ്ക്ക് തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ വേണമെന്ന് ഉദയ്പൂരിലെ ഗാന്ധിമൈതാനത്ത് സംഗമിച്ച റാലി ആവശ്യപ്പെട്ടു. മഹാറാണാ പ്രതാപന്റെ പോരാട്ട സ്മരണകള്‍ തുടിക്കുന്ന ഹാല്‍ദിഘാട്ടി വിജയദിനത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള വനവാസി സമൂഹം ജനജാതി സുരക്ഷാമഞ്ച് സംഘടിപ്പിച്ച റാലിയിലണിനിരന്നത്.

മതപരിവര്‍ത്തനം വനവാസി സംസ്‌കാരത്തിന് മാത്രമല്ല, രാജ്യത്തിനാകെ ഭീഷണിയാണെന്ന് റാലിയെ അഭിവാദ്യം ചെയ്ത വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ രാമചന്ദ്ര ഖരാഡി പറഞ്ഞു.  വനവാസി സമൂഹത്തിന്റെ തനിമയും നിലനില്പും അപകടത്തിലാണ്. മതംമാറിയവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള സമരം വനവാസി സമൂഹത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സനാതന സംസ്‌കാരത്തിന് മേലുള്ള ആഗോള മതപരിവര്‍ത്തനശക്തികളുടെ ഗൂഢാലോചനയെ ചെറുക്കണം. മഹാറാണാപ്രതാപന് കരുത്തായി നിന്ന ഭീല്‍റാണാ പൂഞ്ചയുടെ വംശക്കാരാണ് രാജസ്ഥാനിലെ വനവാസികള്‍. നമ്മുടെ കുട്ടികളുടെ ഭാവിക്ക് ഇതേ ഗോത്രവും സംസ്‌കാരവും അനിവാര്യമാണെന്ന് ഉറപ്പിക്കണം, അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ 342-ാം അനുച്ഛേദം ഭേദഗതി ചെയ്ത് മതംമാറിയവരെ പട്ടികവര്‍ഗപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1968ല്‍ കോണ്‍ഗ്രസ് എംപി ഡോ. കാര്‍ത്തിക് ഒറോണ്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. മതംമാറിയ അഞ്ച് ശതമാനം പേര്‍ ജോലികളുടെയും സ്‌കോളര്‍ഷിപ്പുകളുടെയും സര്‍ക്കാര്‍ ഗ്രാന്റുകളുടെയും 70 ശതമാനവും ദേശീയതലത്തില്‍ കവരുകയാണെന്നാണ് അദ്ദേഹം ഉന്നയിച്ചത്. ഇതിനെത്തുടര്‍ന്ന് രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ആര്‍ട്ടിക്കിള്‍ 342 ല്‍ ഭേദഗതി വരുത്തണമെന്നും എസ്ടി പട്ടികയില്‍ നിന്ന് മതപരിവര്‍ത്തിതരെ ഒഴിവാക്കണമെന്നും ശിപാര്‍ശ ചെയ്തു. 348 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടും ഈ കരടിന്മേല്‍ അന്ന് നിയമമുണ്ടാക്കിയില്ലെന്ന് ഖരാഡി ചൂണ്ടിക്കാട്ടി.

പൂര്‍വികരുടെ വിശ്വാസം, സംസ്‌കാരം, പാരമ്പര്യം, ഭാഷ, പെരുമാറ്റം എന്നിവ ഉപേക്ഷിച്ച് അന്യമതത്തിലേക്ക് പോകുന്നവര്‍ ഗോത്രമെന്ന നിലയില്‍ നല്‍കിയ അവകാശങ്ങളും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബെനേശ്വര്‍ ധാം മഠാധിപതി മഹന്ത് അച്യുതാനന്ദ്, ഗോത്ര വര്‍ഗ ആചാര്യന്‍ സ്വാമി ഗുലാബ്ദാസ്, സുരതാധാമിലെ മഹന്ത് രത്തന്‍ ഗിരി, ലസുദിയ ധാമിലെ മഹന്ത് വിക്രം ഗിരി ജനജാതി സുരക്ഷാമഞ്ച് ദേശീയ സഹ സംയോജകന്‍ രാജ്കുമാര്‍ ഹന്‍സ്ദ, സംസ്ഥാന സംയോജകന്‍ ലാലുറാം കത്താറ, ജസ്റ്റിസ് പ്രകാശ് യു.കെ.എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Share10
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies