ശ്രീനഗര്‍: പോലീസിനും സൈന്യത്തിനും നേരെ കല്ലേറ് വ്യവസായമാക്കിയിരുന്ന കശ്മീരില്‍ നിന്ന് ഈവര്‍ഷം അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ്. 2020ന് ശേഷം കല്ലേറ് പോലുള്ള സംഭവങ്ങള്‍ കാര്യമായി ഉണ്ടായിട്ടില്ല. കണക്കുകള്‍ പ്രകാരം, 2022 ല്‍, താഴ്വരയില്‍ അഞ്ച് സംഭവങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഈ വര്‍ഷം ഇതുവരെ കശ്മീരില്‍ ഒരു കല്ലേറുമുണ്ടായിട്ടില്ലെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.
ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) റിപ്പോര്‍ട്ട് അനുസരിച്ച്, 2009 മുതല്‍ കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്ക് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) 800 കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന്. ധനസഹായം ലഭിക്കുന്നത് കാരണം കല്ലെറിയുന്നവരുടെ സംഘടന തന്നെ കശ്മീരിലുണ്ടായി. 2016 ല്‍ ശ്രീനഗറില്‍ പഥര്‍ബാസ് അസോസിയേഷന്‍ ഓഫ് ജമ്മു കശ്മീര്‍ അത്തരത്തില്‍ രൂപം കൊണ്ട സംഘടനയാണ്.
കശ്മീര്‍ താഴ്വരയില്‍ യുവാക്കള്‍ കല്ലേറ് ഒരു വരുമാന മാര്‍ഗമാക്കിയിരുന്നു. ഭീകരരും ഐഎസ്‌ഐയും ഹവാല ശൃംഖലയിലൂടെയും മറ്റും പാകിസ്ഥാനില്‍ നിന്ന് കല്ലേറിനുള്ള പണം കശ്മീരിലേക്ക് അയച്ചിരുന്നു. വിഘടനവാദി നേതാക്കളുളാണ് ഇവര്‍ക്ക് പണം കൈമാറിയിരുന്നവരാണ്. എന്‍ഐഎ, പോലീസ്, സൈന്യം തുടങ്ങിയവയുടെ സംയോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് കല്ലേറ് സംഘങ്ങളെ കശ്മീരില്‍ അമര്‍ച്ച ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ വിദേശഫണ്ടിങ്ങിനും ഹവാല ഇടപാടുകളും സമ്പൂര്‍ണമായി നിയന്ത്രിച്ചു. മതമൗലികവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യുവാക്കളെ മോചിപ്പിക്കുന്നതിനുള്ള ഡീ റാഡിക്കലൈസേഷന്‍ പരിപാടികളും കല്ലെറിഞ്ഞവരെ അതില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ ഉപകരിച്ചു. കേസുകളില്‍ പിടികൂടിയവരെ തിഹാറിലെയും ആഗ്രയിലെയും മറ്റ് സംസ്ഥാനങ്ങളിലേയും ജയിലുകളിലേക്ക് അയച്ചതും നടപടികള്‍ക്ക് ഗുണം ചെയ്തുവെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
കല്ലെറിഞ്ഞിരുന്ന സംഘത്തില്‍പെട്ടവര്‍ ഇന്ന് പശ്ചാത്താപത്തിന്റെയും തിരിച്ചുവരവിന്റെയും പാതയിലാണ്. പതിനാറാം വയസ്സില്‍ കല്ലെറിഞ്ഞാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ എന്നാണ് കരുതിയതെന്നും പോലീസും കോടതിയും വളഞ്ഞപ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലായതെന്നും കശ്മീരി യുവാവായ ആദില്‍ ഫാറൂഖ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കല്ലേറ് മൂലം നഷ്ടം എനിക്കായിരുന്നു. ആയിരം രൂപയാണ് കല്ലെറിയാന്‍ ഒരു ദിവസം അവര്‍ തന്നത്. എവിടെ കല്ലെറിയണമെന്ന് വരെ അവര്‍ പറഞ്ഞുതരുമായിരുന്നു. പക്ഷേ പിന്നീട് ഏറെ വിഷമിക്കേണ്ടിവന്നു, ആദില്‍ പറഞ്ഞു.
കല്ലേറ് കേസുകളുടെ വര്‍ഷവും എണ്ണവും.
2016 – 2653
2017 – 1412
2018 – 1458
2019 – 2009
2020 – 327
2021 – 10
2022 – 05
2023 – 00
Discussion about this post