ന്യൂദല്‍ഹി: റഷ്യയിലെ വാഗ്നര്‍ കൂലിപ്പട്ടാളത്തിലേക്ക് നേപ്പാളില്‍ നിന്ന് ഗൂര്‍ഖകളെ റിക്രൂട്ട് ചെയ്യുന്നു എന്ന വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുരുക്കിലായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര പരാജയമാണ് റഷ്യന്‍ വിമതരുമായി കൈകോര്‍ക്കാന്‍ നേപ്പാള്‍ നടത്തുന്ന നീക്കമെന്ന് ആരോപിച്ചാണ് ജയറാം രമേശ് വാര്‍ത്ത ട്വീറ്റ് ചെയ്തത്. നേപ്പാള്‍ പ്രസ് മുന്‍പെപ്പഴോ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയെ ആധാരമാക്കി യുറേഷന്‍ ടൈംസാണ് ആധികാരികമെന്ന നിലയില്‍ നേപ്പാളി യുവാക്കള്‍ വാഗ്നര്‍പടയിലേക്ക് ഒഴുകുന്നു എന്ന് എഴുതിപ്പിടിപ്പിച്ചത്. ജയറാം രമേശിന്റെ ട്വീറ്റ് ടെലഗ്രാഫ് അടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ നേപ്പാളില്‍ മാത്രമൊതുങ്ങുമായിരുന്ന വാര്‍ത്ത കൂടുതല്‍ പ്രചാരത്തിലാവുകയായിരുന്നു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post