ന്യൂദല്‍ഹി: കുട്ടികളെ ചൂഷണം ചെയ്യുന്ന രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ നിന്ന് ഇന്ത്യയുടെ പേര് ഒഴിവാക്കി ഐക്യരാഷ്ട്രസഭ. കശ്മീരിലും മറ്റും ഭീകരസംഘടനകള്‍ കുട്ടികളെ സായുധ അക്രമങ്ങള്‍ക്ക് മറയാക്കുന്നതും ബാല പീഡനങ്ങളുടെ വിവിധ കേസുകളും മുന്‍നിര്‍ത്തിയാണ് പട്ടികയില്‍ ഇന്ത്യയുടെ പേരുള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് സാഹചര്യം മാറിയെന്നും ഭാരതസര്‍ക്കാര്‍ ബാല, ബാലികാ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. 12 വര്‍ഷത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭ ഇത്തരത്തല്‍ വാര്‍ഷിക ആഗോള പട്ടിക പുറത്തിറക്കുന്നത്. പാകിസ്ഥാന്‍, നൈജീരിയ ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് ബാലചൂഷണം നടത്തുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ളത്.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post