ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്റര്‍നെറ്റ് മാധ്യമങ്ങളും പ്ലാറ്റ്ഫോമുകളും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണമെന്നാവര്‍ത്തിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയ നിരവധി നിര്‍ദേശങ്ങള്‍ ട്വിറ്ററും സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയും പാലിച്ചില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കുന്നതില്‍ ട്വിറ്റെര്‍ വൈമനസ്യം കാട്ടിയ ഉദാഹരണങ്ങള്‍ അക്കമിട്ടു നിരത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ ട്വീറ്റ്.
ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടതിനെതിരെ ട്വിറ്റെര്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പുതിയ ട്വീറ്റ് തുടങ്ങുന്നത്. എന്നാല്‍ ട്വിറ്റെര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു കര്‍ണാടക ഹൈക്കോടതി ചെയ്തത്. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ സാധുത സ്റ്റേ ചെയ്യാനുള്ള ട്വിറ്ററിന്റെ അപേക്ഷ നിരസിച്ച കോടതി കേന്ദ്ര ഐടി നിയമത്തിലെ വകുപ്പുകള്‍ നടപ്പാക്കണമെന്ന കേന്ദ്ര നിര്‍ദേശം പാലിക്കാതിരുന്നതിന് അവര്‍ക്കു മേല്‍ അന്‍പത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ഇത് സംബന്ധിച്ച് കേന്ദ്രം നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ‘താങ്കളുടെ കക്ഷി അതനുസരിച്ചില്ലെന്നും ഏഴു വര്‍ഷം വരെ തടവും പരിധിയില്ലാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നതും പോലും അവഗണിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചുവെന്നും മന്ത്രിയുടെ ട്വിറ്റില്‍ പരാമര്‍ശിക്കുന്നു.
നിയമം പാലിക്കുന്നതില്‍ ഒരു വര്‍ഷത്തിലേറെ കാലതാമസം വരുത്തിയതിനുള്ള കാരണം പോലും ബോധിപ്പിക്കാനില്ലാത്തതിനെ പരാമര്‍ശിച്ചു കൊണ്ട് വിധി പ്രസ്താവത്തില്‍ ‘നിങ്ങള്‍ ഒരു കര്‍ഷകനല്ല, ഒരു ബില്യണ്‍ ഡോളര്‍ കമ്പനിയാണ്” എന്ന് ബെഞ്ച് സൂചിപ്പിച്ചതിനെയും ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
https://twitter.com/Rajeev_GoI/status/1674657185803173888?s=20
Discussion about this post