ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി പ്രഖ്യാപിച്ച വന്ദേ സാധാരൺ ട്രെയിനുകളുടെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഇടം പിടിച്ച് എറണാകുളം-ഗുവാഹത്തി റൂട്ട്. ഒൻപത് റൂട്ടുകളാണ് വന്ദേ സാധാരൺ ട്രെയിനുകളുടെ സർവീസിനായി തിരഞ്ഞെടുത്തത്.
സാധാരണ ട്രെയിനുകളിലെ തിരക്കുകൾ പരിഗണിച്ചാണ് ഇന്ത്യൻ റെയിൽവേ വന്ദേ സാധാരൺ നിർമ്മിക്കാനൊരുങ്ങുന്നത്. പൂർണമായും നോൺ എസിയാകും ട്രെയിനുകൾ എന്നാൽ വന്ദേ ഭാരത് ട്രെയിനൊപ്പമാകും വേഗത. സ്ലീപ്പർ കോച്ചും ജനറൽ കോച്ചും ഉണ്ടായിരിക്കും. 24 കോച്ചുകളിൽ ചില കോച്ചുകളിൽ റിസർവേഷൻ ഉണ്ടായിരിക്കുമെന്നാണ് വിവരം. കൂടുതൽ വേഗം കൈവരിക്കുന്നതിനായി പുഷ് പുൾ രീതിയിൽ മുൻപിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ചാണ് സർവീസ് നടത്തുക. ഓട്ടോമാറ്റിക് വാതിലുകൾ, സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ എന്നിവയും വന്ദേ സാധാരണിലുണ്ടാകും.
65 കോടി രൂപയാണ് ട്രെയിനിന്റെ നിർമ്മാണ ചെലവ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഈ വർഷം അവസാനത്തോടെ റേക്കുകൾ പുറത്തിറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post