അഹമ്മദാബാദ്: കള്ളന്മാര്‍ക്കെല്ലാം മോദിയുടെ പേരാണെന്ന പ്രസ്താവനയിലൂടെ മോദി വിഭാഗങ്ങളെ മുഴുവന്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ ഉത്തരവിട്ട് സൂറത്ത് കോടതി നിലനില്‍ക്കുമെന്ന് ഗുജറാത്ത് ഹൈക്കോടതിയും വിധിച്ചു. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജിയാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രചക് തള്ളിയത്. രാഹുല്‍ നിരന്തരം തെറ്റായ പരാമര്‍ശങ്ങള്‍ തുടരുന്നെന്ന് കോടതി വിലയിരുത്തി. അപകീര്‍ത്തികരമായ പത്തോളം പരാമര്‍ശങ്ങള്‍ നടത്തിയതിനു കേസുകളില്‍ നിലവിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതില്‍ ഒന്ന് വീര്‍ സവര്‍ക്കറുടെ കൊച്ചുമകന്‍ നല്‍കിയതാണെന്നും കോടതി നിരീക്ഷിച്ചു. ജനപ്രതിനിധി എന്ന രീതിയില്‍ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാള്‍ക്കെതിരായ കീഴ്‌ക്കോടതി വിധി ശരിയാണെന്നും കോടതി വിലയിരുത്തി.
വിധിയില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യനേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുലിന്റെ ഹര്‍ജി പരിശോധിക്കുന്ന ജഡ്ജി ബിജെപിയുമായി ചായ്‌വുള്ള വ്യക്തിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജഡ്ജി ഹേമന്ത് പ്രചകിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള കോണ്‍ഗ്രസ് തന്ത്രം വിലപ്പോയിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ അസ്സല്‍ രേഖകളും കൈമാറാന്‍ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റേയും വാദം കേട്ട കോടതി വിധി പറയാന്‍ ഇഇന്നതേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. മനു അഭിഷേക് സിംഗ്‌വി ആണ് രാഹുലിനായി ഹാജരായത്.
2019ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതിയില്‍ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, ‘എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും’ എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണുളളതെന്ന് ആരോപിച്ച്, രാഹുല്‍ ഗാന്ധി മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ പരാതിയില്‍ പറഞ്ഞിരുന്നു.
Discussion about this post