ന്യൂദല്‍ഹി: യാത്രാനിരക്കില്‍ ഇളവു പ്രഖ്യാപിച്ച് റെയില്‍വേ. യാത്രക്കാര്‍ കുറവുള്ള എസി ചെയര്‍കാര്‍, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാന്‍ റെയില്‍വേ മന്ത്രാലയം. വന്ദേഭാരത് ഉള്‍പ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവുണ്ടാകുക. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകള്‍ക്കും റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിസ്ഥാന ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുത്തുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ച്ചാര്‍ജ്, ജിഎസ്ടി തുടങ്ങിയവ വേറെ ഈടാക്കും. കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ അറിയിച്ചു. അതേസമയം, നിലവില്‍ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്ക് നിരക്കിളവു ബാധകമല്ല. യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിക്കാനുള്ള
അധികാരം സോണുകള്ക്കാകും. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാല്‍ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് 25 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് നിര്‍ദേശം.
Discussion about this post