ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്ബിഎസ്പി) എന്‍ഡിഎയില്‍ ചേരുന്നു. ഈ മാലം 18ന് ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എസ്ബിഎസ്പി നേതാവന് ഓംപ്രകാശ് രാജ്ഭര്‍ ബിജെപി ദേശീയ നേതൃത്വവും കൂടിക്കാഴ്ച നടത്തും. അതിന് ശേഷമാകും മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം. ഓംപ്രകാശ് രാജ്ഭറിനെ കൂടാതെ മക്കളും പാര്‍ട്ടി നേതാക്കളുമായ അരവിന്ദ് രാജ്ഭര്‍, അരുണ്‍ രാജ്ഭര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഇവര്‍ ചര്‍ച്ച നടത്തും. സഖ്യത്തിന്റെ സ്വഭാവം സംബന്ധിച്ച അന്തിമ ചര്‍ച്ച ഈ യോഗത്തില്‍ തന്നെ ഉണ്ടായേക്കും.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post