കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ അദ്ധ്യാപക നിയമന അഴിമതിയില്‍ 15.03 കോടിവിലമതിക്കുന്ന സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. ബാങ്ക് അക്കൗണ്ടുകള്‍, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍, ഭൂമി എന്നിവയുടെ രൂപത്തിലാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍. പ്രൈമറി അധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തിയ കുന്തല്‍ ഘോഷ്, അയാന്‍, സന്തനു ബാനര്‍ജി തുടങ്ങിയ പ്രതികളുടേതാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍. കേസുമായി ബന്ധപ്പെട്ട് ഇതിനകം പിടിച്ചെടുത്ത തുക 126.70 കോടിയാണ്. മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി എംഎല്‍ ഉള്‍പ്പെടെ ഏഴുപേരെ അഴിമതിയുമായി ബന്ധപ്പെട്ട് ഇ ഡി ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടി അര്‍പിത മുഖര്‍ജി, പശ്ചിമ ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് മാണിക് ഭട്ടാചാര്യ എംഎല്‍എ, കുന്തല്‍ ഘോഷ്, സന്താനു ബാനര്‍ജി, അയാന്‍, സുജയ് കൃഷ്ണ ഭദ്ര എന്നിവരാണ് അറസ്റ്റിലുള്ളത്.
Discussion about this post