ബംഗളൂരു: പ്രതിപക്ഷ ഐക്യത്തിന് പുതിയ പേര്. ‘ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക്ക് ഇൻക്ലൂസിവ് അലയൻസ്’ എന്നാണ് പുതിയ പേര്. എന്നാല് ഇതിന്റെ ചുരുക്കെഴുത്തായ ‘ഐഎൻഡിഐഎ’ എന്നാകും ഇത് അറിയപ്പെടുക. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയണ് പുതിയ പേര് പ്രഖ്യാപിച്ചത്. യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) എന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പേരിനാണ് ഇതോടെ മാറ്റം വന്നിരികുന്നത്. സീറ്റ് വിഭജനത്തെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി വീണ്ടും മുംബൈയിൽ അടുത്ത യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യോഗത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇതിൽ അന്തിമ തീരുമാനം സ്വീകരിച്ചതോടെയാണ് പുതിയ പേര് നിലവിൽ വന്നത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്ത്രങ്ങൾ രൂപീകരിക്കാൻ ചേർന്ന യോഗത്തിലാണ് ഈ പേര് ഉയർന്നുവന്നത്. പ്രതിപക്ഷ പാർട്ടി നേതാക്കാൾ ഐക്യകണ്‌ഠേന ഈ പേര് സ്വീകരിക്കുകയായിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗമാണ് ബംഗളൂരുവിലേത്. പട്‌നയിലായിരുന്നു ആദ്യ യോഗം നടന്നത്. 26 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു എന്നാണ് യോഗത്തിന്റെ അവകാശവാദം. 2024 തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അശ്വമേധം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ ഐക്യത്തിന് സജ്ജമായത്. എന്നാൽ യോഗത്തിന്റെ തീരുമാനങ്ങളിൽ ഇപ്പോഴും അനശ്ചിതത്വം തുടരുകയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ ഈ യോഗത്തിലും പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല.
Discussion about this post