കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
ഇന്ത്യൻ ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), ജമ്മു കശ്മീർ പോലീസ് എന്നിവ ഉൾപ്പെടുന്ന സംയുക്ത ഓപ്പറേഷൻ കുപ്‌വാരയിലെ മച്ചൽ സെക്ടറിലെ എൽഒസിയിൽ ആരംഭിച്ചതായി ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്‌സ് അറിയിച്ചു. സംയുക്ത ഓപ്പറേഷിൽ കുപ്‌വാരയിൽ ഭീകരവാദികളെ വധിക്കുകയും നാലു എകെ റൈഫിൾസ ആറു ഹാൻഡ് ഗ്രനേഡുകൾ ഉൾപ്പെടെയുള്ള വസ്തുകൾ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ ആർമിയുടെ സ്‌പെഷ്യൽ ഫോഴ്‌സ്, രാഷ്ട്രീയ റൈഫിൾസ്, ജമ്മു കശ്മീർ പോലീസ് എന്നിവരും മറ്റ് സേനകളും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷൻ പൂഞ്ചിലെ സിന്ധാര മേഖലയിലാണ് നടത്തിയത്.
Discussion about this post