മുംബൈ: രാഷ്ട്രം എല്ലാമേഖലയിലും ഉയരണമെന്ന ആഗ്രഹം മുമ്പെപ്പോഴത്തേക്കാളും ഇന്ന് ശക്തമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ശക്തമായ നേതൃത്വത്തിന് കീഴില്‍ ലോകവേദികളില്‍ ഭാരതത്തിന്റെ തിളക്കം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. നോര്‍ത്ത് മുംബൈയിലെ കാണ്ടിവാലിയില്‍ സുവര്‍ണ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
മോശം കാര്യങ്ങളേക്കാള്‍ നല്ല കാര്യങ്ങളാണ് ജനങ്ങള്‍ ഈ കാലത്ത് ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള യാത്രകള്‍ക്കിടയില്‍ അത് ബോധ്യപ്പെടാറുണ്ട്. നെഗറ്റീവ് വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ സമൂഹം അവയേക്കാള്‍ നാല്പത് മടങ്ങെങ്കിലും രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങളില്‍ തത്പരരാണ്. ഈ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ നയങ്ങളും സര്‍ക്കാരിനെ നയിക്കുന്നവരുടെ പ്രവര്‍ത്തനവും കാരണമാണ്. രാജ്യത്തിന്റ നന്മ ആഗ്രഹിക്കുന്ന ജനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ ഒക്കെ ഈ നന്മകള്‍ക്ക് കാരണമാണ്. കാര്യങ്ങള്‍ സുഗമമായാണ് പോകുന്നത്. നമ്മുടെ വളര്‍ച്ച ആഗ്രഹിക്കാത്ത ചിലരുണ്ടാകാം. അവര്‍ ഒന്നും ചെയ്യില്ല. ചെയ്താല്‍ത്തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങളാവും ചെയ്യുകയെന്നും സര്‍സംഘചാലക് പറഞ്ഞു.
നല്ലതോ ചീത്തയോ തീരുമാനിക്കാനുള്ള അളവുകോല്‍ എന്താണെന്ന് നമ്മള്‍ തിരിച്ചറിയണം. കാണുന്ന ചിലതുണ്ട്, എന്നാല്‍ കാണാമറയത്ത് മറ്റ് പലതും സംഭവിക്കും. സംഭവിച്ചിട്ടില്ലാത്ത ഒന്നിനെ സംഭവിച്ചതായി തോന്നിപ്പിക്കാനും ഒരാള്‍ക്ക് കഴിയും, മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഭാരതം മഹത്വമാര്‍ജിക്കുന്നത് കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ ആഗ്രഹം ഇനിയും വളരണം, ശക്തമാകണം. ഒരു ജനതയെന്ന നിലയില്‍ നമ്മള്‍ വളരുകയാണ്, പക്ഷേ ഇനിയും ശക്തരാകാനുണ്ട്. അന്നവും വസ്ത്രവും പാര്‍പ്പിടവും മാത്രമല്ല, ശരിയായ വിദ്യാഭ്യാസവും ആരോഗ്യവും ആ ശക്തിക്ക് ആവശ്യമാണ്. പഠനത്തിനും ചികിത്സയ്ക്കും വേണ്ടി കിടപ്പാടം വില്‌ക്കേണ്ടിവരുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. ആ അവസ്ഥ മ മാറിയേ മതിയാകൂ, എന്ന് സര്‍സംഘചാലക് പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post