നാഗ്പൂര്‍: മണിപ്പൂരിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്ന് രാഷ്ട്ര സേവിക സമിതി. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മനുഷ്യത്വരഹിതമാണ്. ഭാരതത്തില്‍ വച്ചുപൊറുപ്പിക്കരുതാത്ത അപരാധമാണ് മണിപ്പൂരില്‍ അരങ്ങേറിയതെന്ന് നാഗ്പൂരില്‍ സമാപിച്ച സേവികാസമിതി പ്രതിനിധി സഭ ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്കാന്‍ സര്‍ക്കാരും പോലീസും അന്വേഷണ ഏജന്‍സികളും തയാറാകണം. അക്രമത്തിന് ഇരകളായവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ എല്ലാ സേവികമാരും പൂര്‍ണസജ്ജരാകണമെന്ന് പ്രമുഖ് കാര്യവാഹിക സീതാഗായത്രി ആഹ്വാനം ചെയ്തും.
സ്വരാജ്, സ്വധര്‍മ്മം, സ്വദേശി ത്രയങ്ങളെ സ്വീകരിച്ച് സാമാജിക പരിവര്‍ത്തനം സാധ്യമാക്കണമെന്ന് പ്രതിനിധിസഭയെ അഭിസംബോധന ചെയ്ത പ്രമുഖ് സഞ്ചാലിക ശാന്തക്ക പറഞ്ഞു. അമൃതകാലത്തിലേക്കുള്ള രാഷ്ട്രത്തിന്റെ പ്രയാണത്തില്‍ ഏറ്റവും കരുത്തുറ്റ പങ്ക് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സ്ത്രീകളെ സജ്ജരാക്കണമെന്ന് ശാന്തക്ക കൂട്ടിച്ചേര്‍ത്തു.
പൊതുസിവില്‍ നിയമം, കുടുംബപ്രബോധനം തുടങ്ങിയ വിഷയങ്ങളും പ്രതിനിധിസഭയില്‍ ചര്‍ച്ച ചെയ്തു. 38 പ്രാന്തങ്ങളില്‍ നിന്നുള്ള 370 പ്രതിനിധികള്‍ പങ്കെടുത്തു.
Discussion about this post