ന്യൂദല്‍ഹി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് മദന്‍ദാസ് ദേവിയുടെ വിയോഗത്തിലെ വിദ്യാര്‍ത്ഥി പരിഷത്തിന് നഷ്ടമായത് രക്ഷാകര്‍ത്താവിനെയാണ് എബിവിപി ദേശീയ അദ്ധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ഷാഹിയും ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ലയും അനുസ്മരണസന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എബിവിപിക്ക് അഖിലഭാരതീയമായ സ്വരൂപവും ദിശയും കൈവന്നത്. പരിഷത്ത് രൂപംകൊണ്ട അതേദിവസം പിറന്ന മദന്‍ദാസ്ജിയുടെ സംഘടനാജീവിതം എബിവിപിക്ക് വേണ്ടിയായി എന്നത് സംഘടനയും അദ്ദേഹവും തമ്മിലുള്ള പാരസ്പര്യത്തിന്റെ നിമിത്തമാണ്.
സംഘടനാസെക്രട്ടറിയെന്ന നിലയില്‍ മദന്‍ദാസിന്റെ ദീര്‍ഘവീക്ഷണവും നിരന്തര പരിശ്രമവും കൊണ്ട്, എബിവിപിക്ക് വിദ്യാര്‍ത്ഥികളിലൂടെ രാഷ്ട്രത്തിന്റെ പ്രധാന പ്രശ്നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, സഹ സംഘടനാസെക്രട്ടറി പ്രഫുല്ല അകാന്ത്, മുന്‍ ദേശീയ പ്രസിഡന്റ് പ്രൊഫഉ, മിലിന്ദ് മറാട്ടെ എന്നിവരും അനുശോചിച്ചു.
Discussion about this post