ന്യൂദല്‍ഹി: ബംഗാളില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ജനാധിപത്യഹത്യയെക്കുറിച്ചും രാജ്യം അറിയണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങള്‍ പഠിക്കാന്‍ ബിജെപി നിയോഗിച്ച വസ്തുതാന്വേഷണ കമ്മിറ്റിയുടെറിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ ജനാധിപത്യം അവസാനിച്ചെന്ന് രാജ്യം അറിയേണ്ടത് അനിവാര്യമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ‘സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ജനാധിപത്യ പ്രക്രിയകളോടുള്ള അനാദരവും നിരാശാജനകമാണ്. ഭയമാണ് അവിടെ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ നയിക്കുന്നത്. പോലീസും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് കമ്മിഷനുമെല്ലാം സര്‍ക്കാരിന്റെ ധിക്കാരം നടപ്പാക്കാനുള്ള സംവിധാനമായി മാറിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നേരിട്ടത് പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളാണ്. ബംഗാളിലെ എല്ലാ കേസുകളും സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post