ന്യൂദല്‍ഹി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 29,295 ഒഴിവുകള്‍ നികത്തിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം രാജ്യസഭയെ അറിയിച്ചു. നിയമനരംഗത്തടക്കം നിരവധി പരിഷ്‌കാരങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് റായ് പറഞ്ഞു, റിക്രൂട്ടിംഗ് ഏജന്‍സികള്‍ 7,924 ഒഴിവുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. 2,504 ഒഴിവുകളില്‍ പരീക്ഷകള്‍ നടത്തും, അദ്ദേഹം വ്യക്തമാക്കി.
ഒഴിവുകള്‍ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ജമ്മുകശ്മീര്‍ ഭരണകൂടം സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. വിവിധ വകുപ്പുകള്‍ മുഖേന ധാരാളം സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പാക്കി. മിഷന്‍ യൂത്ത്, ഗ്രാമീണ ഉപജീവന മിഷന്‍, പിഎംഇജിപി, അവസര്‍, തേജസ്വനി തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികള്‍ ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post