ന്യൂദല്‍ഹി: കാശി വിശ്വനാഥക്ഷേത്രത്തിന് വേണ്ടി വിശ്വഹിന്ദു പരിഷത്ത് രാജ്യത്തുടനീളം കാമ്പയിന്‍ നടത്താന്‍ പദ്ധതിയിടുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ അറിയിച്ചു. നിലവില്‍ അത്തരമൊരു കാമ്പയിന്റെ ആവശ്യമില്ല. ജ്ഞാനവാപി സംബന്ധിച്ച കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതിയില്‍ വിശ്വഹിന്ദുപരിഷത്തിന് വിശ്വാസമുണ്ട്, അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ഒരു തരത്തിലുള്ള പൊതു ബോധവല്‍ക്കരണ പ്രചാരണമോ ബഹുജന മുന്നേറ്റമോ ആരംഭിക്കാന്‍ വിഎച്ച്പി തീരുമാനിച്ചിട്ടില്ലെന്നും അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.













