VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; പ്രധാനമന്ത്രി

VSK Desk by VSK Desk
11 August, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: മണിപ്പൂരിനൊപ്പം രാജ്യമുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2024ലും ബിജെപി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും 2028ല്‍ പ്രതിപക്ഷത്തിന് വീണ്ടും അവിശ്വാസ പ്രമേയം അവതരിപ്പിക്കാം, മോദി പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് നാണംകെട്ട് ഒളിച്ചോടുകയായിരുന്നു. പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയവര്‍ അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ ഇറങ്ങിപ്പോയി. ഇതോടെ അവിശ്വാസ പ്രമേയം ശബ്ദവോട്ടില്‍ സഭ തള്ളി.

ഇതു സത്യത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്നു മോദി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചു. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കും. രാഹുലിന്റെ ഭാരത മാതാവ് പരാമര്‍ശം നിരാശയില്‍ നിന്നു വന്നതാണ്. ഈ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനം അവരോട് അവിശ്വാസം കാണിച്ചു. പ്രതിപക്ഷത്തിന് രാജ്യമല്ല പാര്‍ട്ടിയാണ് വലുത്. പ്രതിപക്ഷം ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബില്ലിനെ പരിഗണിച്ചില്ല. ദരിദ്രരുടെ വിശപ്പിനെക്കാള്‍ അവര്‍ക്ക് വലുത് അധികാരത്തിന്റെ വിശപ്പാണ്. പ്രതിപക്ഷം നോബോള്‍ എറിയുന്നു, സര്‍ക്കാര്‍ സെഞ്ച്വറി അടിക്കുന്നു, മോദി പറഞ്ഞു.

രാജ്യം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഒന്നൊന്നായി പിന്നിടുന്നു. അഴിമതിരഹിത ഇന്ത്യ നിര്‍മിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ റിക്കാര്‍ഡ് വര്‍ധനയാണ്. പൊതുമേഖലാ ബാങ്കുകളുടെ നേട്ടം ഇരട്ടിയായി. ഏതു മാനദണ്ഡംവച്ചു നോക്കിയാലും ഇന്ത്യയുടെ വളര്‍ച്ച പ്രകടമാണ്. കോണ്‍ഗ്രസിനു രാജ്യത്തെ നയിക്കാനുള്ള കാഴ്ചപ്പാടില്ല. അതിനുള്ള നേതൃത്വവുമില്ല. ബിജെപിക്ക് പാര്‍ട്ടിയല്ല, രാജ്യമാണ് വലുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് സൈന്യത്തെയല്ല, വിഘടന വാദികളെയാണ് വിശ്വാസം. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വരെ അവര്‍ രാഷ്ട്രീയം കളിച്ചു. കശ്മീരിലെ നുഴഞ്ഞുകയറ്റം ഈ സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഐഎന്‍ഡിഐഎ മുന്നണി അഹങ്കാരികളുടെ സഖ്യമാണ്. കുടുംബ വാഴ്ചയുടെ കൂട്ടുചേരലാണിത്. പ്രതിപക്ഷത്തെ എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകണം. വയനാട്ടില്‍ എംപിയുടെ ഓഫീസ് ആക്രമിച്ചവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൂട്ടുകാരാണ്. അഹങ്കാരമാണ് കോണ്‍ഗ്രസിനെ 400 സീറ്റില്‍ നിന്ന് 40ല്‍ എത്തിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി.

Share1
Tweet
SendShareShare

Latest from this Category

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ദേശീയ സെമിനാര്‍ അമൃതയില്‍

ആർഭാടം കുറച്ചാൽ പ്രകൃതിയെ രക്ഷിക്കാം: ഡോ. മോഹനൻ കുന്നുമ്മൽ

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies