ഇംഫാല്‍: കുക്കി-മെയ്‌തെയ് സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പലായനം ചെയ്ത 212 പേരെ മണിപ്പൂരില്‍ സൈന്യം സുരക്ഷിതമായി മടക്കിയെത്തിച്ചു. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മ്യാന്‍മറിലേക്ക് കടന്ന കടന്നവരെയാണ് നാട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.
മെയ് മൂന്നിന് നടന്ന അക്രമത്തെത്തുടര്‍ന്ന് മണിപ്പൂരിലെ മോറെ പട്ടണത്തില്‍നിന്നാണ് ഇവര്‍ മ്യാന്മറിലേക്ക് പോയതെന്ന് മുഖ്യമന്ത്രി ഡോ.എന്‍. ബിരേന്‍സിങ് എക്സ് ല്‍ കുറിച്ചു. അവരെ സുരക്ഷിതമായി സ്വന്തം നാട്ടിലെത്തിക്കുന്നതിന് സൈന്യം നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അവര്‍ക്ക് സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൈന്യം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യന്‍ സേനയുടെ അര്‍പ്പണബോധത്തിന് അഭിനന്ദനം. ഈസ്റ്റേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ ആര്‍.പി കലിത, ലഫ്റ്റനന്റ് ജനറല്‍ എച്ച്.എസ്. സാഹി, കേണല്‍ രാഹുല്‍ ജെയിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്.
Discussion about this post