ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജനതയ്ക്ക് മോദിസര്‍ക്കാര്‍ ആരോഗ്യനഗരം സമ്മാനിക്കുകയാണെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ശ്രീനഗറില്‍ 558 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 500 കിടക്കകളുള്ള അരിഷ റോയല്‍ ഹോസ്പിറ്റലിന്റെയും മെഡിസിറ്റി മെഡിക്കല്‍ കോളജിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിസിറ്റി പ്രോജക്ട് നിക്ഷേപത്തിന്റെ കാര്യത്തില്‍ ഒരു നാഴികക്കല്ലാണ്. താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം സാധാരണക്കാര്‍ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. ആരോഗ്യ പരിരക്ഷാ നവീകരണത്തിന്റെ മുന്‍നിരയിലേക്ക് ജമ്മു കശ്മീരിനെ കൊണ്ടുവരുന്നതിന്റെ സുപ്രധാന ചുവടുവയ്പാണിത്, അദ്ദേഹം പറഞ്ഞു.
പദ്ധതിയിലൂടെ യുവാക്കള്‍ക്കും ആരോഗ്യ വിദഗ്ധര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 100 എംബിബിഎസ് സീറ്റുകള്‍ കൂടി സൃഷ്ടിക്കുകയും ചെയ്യും. മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയാണ് മോദിസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും മനോജ് സിന്‍ഹ പറഞ്ഞു.
Discussion about this post