നോയിഡ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനും രാഖി അയച്ച് എടിഎസ് നിരീക്ഷണത്തിലുള്ള പാക് വനിത സീമാഹൈദര്‍. സച്ചിന്‍ മീണയെന്ന ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതിന്റെ പേരില്‍ വിവാദത്തിലായ സീമ താന്‍ ഭാരതത്തെ സ്‌നേഹിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
നാഗപഞ്ചമി ആഘോഷിച്ചു. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിനായി പൂജകള്‍ ചെയ്തു. ഇപ്പോള്‍ കഴിയുന്ന നോയിഡയിലെ വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി സച്ചിന്‍ മീണയ്ക്കും അഭിഭാഷകന്‍ എ.പി. സിങ്ങിനുമൊപ്പം ഹര്‍ ഘര്‍ തിരംഗ ആഘോഷിച്ചു, സീമാ ഹൈദര്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ്‌സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കാണ് രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്ന് സീമാ ഹൈദര്‍ രാഖികള്‍ അയച്ചത്.
ഭീകര വിരുദ്ധ സ്‌ക്വാഡും ഇന്റലിജന്റ്‌സ് ബ്യൂറോയും ഇവരുടെ പാക് ബന്ധങ്ങളെക്കുറിച്ചും ഇവര്‍ ഇന്ത്യയിലെത്തിയതിന്റെ സാഹചര്യങ്ങളെക്കുറിച്ചും നിരീക്ഷിച്ചുവരികയാണ്.
Discussion about this post