ലഖ്‌നൗ: മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അലഹബാദ് ഹൈക്കോടതി സപ്തംബര്‍ നാലിലേക്ക് മാറ്റി. മഹേക് മഹേശ്വരി എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാകറും ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.
ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും ശ്രീകൃഷ്ണ ജന്മഭൂമി ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആഴ്ചയിലെ ചില ദിവസങ്ങളിലും ജന്മാഷ്ടമി ഉത്സവ സമയത്തും ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നും ഇടക്കാല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കോടതി നിരീക്ഷണത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ഖനനത്തിന് നിര്‍ദേശം നല്കണമെന്നും ഹര്‍ജിയിലുണ്ട്.
Discussion about this post