ബെംഗളൂരു: പ്രോത്സാഹനത്തിന്, പ്രചോദനത്തിന്, നിര്‍ണായക സന്ദര്‍ഭത്തില്‍ ഒപ്പം നിന്നതിന്, ദക്ഷിണാഫ്രിക്കയിലിരുന്നും ചന്ദ്രയാന്‍ വിജയത്തില്‍ പങ്കാളിയായതിന്, ശാസ്ത്രലോകത്തോട് സംവദിച്ചതിന് ‘ആരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിജി നന്ദി’ എന്ന് എക്‌സില്‍ കുറിച്ച് ഐഎസ്ആര്‍ഒ. ബ്രിക്‌സ് ഉച്ചകോടിക്കും ഗ്രീസ് സന്ദര്‍ശനത്തിനും ശേഷം ഇന്നലെ രാവിലെ ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് നന്ദി അര്‍പ്പിച്ചാണ് പോസ്റ്റ്.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിലെ അസാധാരണ നിമിഷമാണ് ചന്ദ്രയാന്‍-3.ന്റെ വിജയം, എന്ന് മോദി നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഐഎസ്ആര്‍ഒ എക്സില്‍, ധന്യവാദ് മോദിജി എന്ന് കുറിച്ചത്.
15-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലായിരുന്ന പ്രധാനമന്ത്രി അവിടെ നിന്നാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ തത്സമയം കണ്ടത്. തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലൂടെ അദ്ദേഹം ശാസ്ത്രജ്ഞരുമായും ലോകത്തോടും സംവദിച്ചിരുന്നു.
Discussion about this post