ന്യൂദല്‍ഹി : ഇസ്ലാമിക മതമൗലികവാദികളുടെ അക്രമണത്തെ തുടര്‍ന്ന് മുടങ്ങി ശ്രാവണപൂജായാത്രയ്ക്ക് നൂഹ് വീണ്ടും തയാറെടുക്കുന്നു. മേവാത്തിലെ സര്‍വ ഹിന്ദു സമാജിന്റെ നേതൃത്വത്തില്‍ ബ്രജ്മണ്ഡല ജലാഭിഷേകയാത്ര നാളെ നടക്കും. സന്ത് സമിതി ചെയര്‍മാന്‍ സ്വാമി ജിതേന്ദ്രാനന്ദ്, സ്വാമി ധര്‍മ്മദേവ്, സ്വാമി നവല്‍ കിഷോര്‍ ദാസ്, സ്വാമി ആദിത്യനാഥ് തുടങ്ങിയ ആചാര്യന്മാര്‍ യാത്രയ്ക്ക് നേതൃത്വം നല്കും. വിഎച്ച്പി .വര്‍ക്കിങ പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ പങ്കെടുക്കും. മഹാപഞ്ചായത്ത് സമിതി ചെയര്‍മാന്‍ അരുണ്‍ സെയില്‍ദാര്‍ ആണ് യാത്രയെസംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ധരിപ്പിച്ചത്.
ജൂലൈ 31നാണ് നൂഹിലെ മഹാദേവക്ഷേത്രത്തിലേക്കുള്ള ഘോഷയാത്രയ്ക്ക് നേരെ ആസൂത്രിതമായ അക്രമണം നടന്നത്. രണ്ട് ഹോംഗാര്‍ഡുമാരടക്കം ആറ് പേരാണ് നൂഹിലും ഗുരുഗ്രാമിലും നടന്ന അക്രമങ്ങളില്‍ മരിച്ചത്. സമാധാനപരവും ഭക്തിപൂര്‍ണവുമാകും യാത്ര.
രാജ്യം ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ കല്ലേറും അക്രമവും കൊണ്ട് സമൂഹത്തില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ചിലര്‍ ആസൂത്രിമായ നീക്കം നടത്തുന്നുവെന്നത് സര്‍വ ഹിന്ദു സമാജ് ഗൗരവത്തിലെടുത്തിട്ടുണ്ട്. എന്നാല്‍ കല്ലേറില്‍ ആചാരങ്ങള്‍ മുടങ്ങുന്ന സാഹചര്യം നാളെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെപോലും ബാധിക്കുമെന്നതിനാലാണ് അന്ന് മുടങ്ങിയ യാത്ര പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതെന്ന് അരുണ്‍സെയില്‍ദാര്‍ പറഞ്ഞു. മേവാത്തിലെ അക്രമികള്‍ക്കെതിരെ പോലീസ് സ്വീകരിച്ച സമഗ്രനടപടികള്‍ കണക്കിലെടുത്ത്, ഭരണകൂടവുമായി ചര്‍ച്ച ചെയ്താവും ജലാഭിഷേകയാത്രയുടെ സ്വഭാവം തീരുമാനിക്കുക.
യാത്രയ്ക്ക് സമ്പൂര്‍ണപിന്തുണയുമായി വിശ്വഹിന്ദുപരിഷത്ത് ഒപ്പമുണ്ടെന്നത് നൂഹിലെ ഹിന്ദുസമാജത്തിന് വലിയ ആത്മവിശ്വാസമാണ് പകരുന്നതെന്ന് സെയില്‍ദാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം മേവാത്തിലെ ജലാഭിഷേക യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയിലെ എല്ലാ ബ്ലോക്കുകളിലും ശിവക്ഷേത്രങ്ങളില്‍ നാളെ രാവിലെ 11ന് ബഹുജന ജലാഭിഷേകം സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ഭാവിയില്‍ ഹിന്ദുസമാജത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണിത്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ തത്വങ്ങള്‍ക്കനുസൃതമായി പെരുമാറാന്‍ അക്രമികള്‍ക്ക് നല്ല ബുദ്ധി ഉണ്ടാകാന്‍ ഭഗവാന്‍ ശിവനോട് പ്രാര്‍ത്ഥിക്കും, സുരേന്ദ്ര ജയിന്‍ പറഞ്ഞു.
Discussion about this post