ന്യൂദല്‍ഹി: ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ ദേശീയ യുദ്ധസ്മാരകത്തിന്റെ ചരിത്രം. ധീരസൈനികര്‍ക്ക് ശ്രദ്ധാഞ്ജലി എന്ന പാഠത്തിലൂടെയാണ് ദേശീയ പോരാട്ടങ്ങളില്‍ സൈനികരുടെ പങ്ക് വിവരിക്കുന്ന ചരിത്രം നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി) ഈ വര്‍ഷം മുതല്‍ ഉള്‍പ്പെടുത്തുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ കുട്ടികളില്‍ രാജ്യസ്‌നേഹം, കര്‍ത്തവ്യബോധം, ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മൂല്യങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കാനും രാഷ്ട്രനിര്‍മ്മാണത്തില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.
സ്വാതന്ത്ര്യാനന്തരം രാഷ്ട്രസേവനത്തില്‍ സായുധ സേനയിലെ വീരന്മാര്‍ നടത്തിയ പരമോന്നത ത്യാഗത്തിന് പുറമെ ദേശീയ യുദ്ധസ്മാരകത്തിന്റെ ചരിത്രവും പ്രാധാന്യവും ആശയവും ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നു. 2019 ഫെബ്രുവരി 25നാണ് ന്യൂദല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.
Discussion about this post