ജയ്പൂര്‍(രാജസ്ഥാന്‍): പുരാതനമായ പാപദീശ്വര്‍ മഹാദേവക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടന പാത രാജസ്ഥാന്‍ സര്‍ക്കാര്‍ അടച്ചതിനെതിരെ ജയ്പൂരില്‍ ഹിന്ദുമഹാസമ്മേളനം. വിദ്യാധര്‍ നഗറിലെ പപദ്വാലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപം സംസ്ഥാന വനംവകുപ്പിന്റെ നഹര്‍ഗഡ് സങ്കേതത്തിന്റെ പ്രവേശന കവാടം നിര്‍മ്മിക്കുന്നത് മഹാദേവക്ഷേത്രത്തിലേക്കുള്ള പാത അടച്ചുകൊണ്ടാണെന്നാണ് ആരോപണം. വനംവകുപ്പ് പ്രവേശനകവാടം മാറ്റുകയോ മഹാദേവക്ഷേത്രം വരെ പ്രത്യേക പാത നിര്‍മിക്കുകയോ വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
നഹര്‍ഗഡ് മഹാദേവക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയ തടസം പത്ത് ദിവസത്തിനുള്ളില്‍ നീക്കിയില്ലെങ്കില്‍ നിയമസഭയിലേക്ക് സംന്യാസിമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. 2500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിനെതിരായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം ഹിന്ദുവിശ്വാസങ്ങള്‍ക്കുനേരെയുള്ള അതിക്രമമാണെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത മഹന്ത് രാംസേവക് പറഞ്ഞു. സരിസ്‌ക, രണ്‍തംബോര്‍ വനസങ്കേതങ്ങളിലും ക്ഷേത്രങ്ങളുണ്ട്, അവിടങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങളില്ല. എന്നാല്‍ നഹര്‍ഗഡില്‍ വനംവകുപ്പ് പിടിവാശി കാട്ടുകയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മഹന്ത് ആവശ്യപ്പെട്ടു.
സ്വാമി ഹിരാപുരി, ഹരിശങ്കര്‍ദാസ് വേദാന്തി, ബഹുബല്‍ദേവാചാര്യ ബല്‍ദേവദാസ്, അരണിയാധാമിലെ മഹന്ത് ഹരിദാസ്, ശ്രീരാമാനന്ദപീഠാധീശ്വര്‍ പ്രഹ്ലാദദാസ്, യോഗിരാജ് രഘുനന്ദദാസ്, ചേത്രം ശരണ്‍, ത്രിവേണി പീഠാധീശ്വര്‍ ആചാര്യ രമൃച്പാല്‍ദാസ്, അഗര്‍ പീഠാധീശ്വര്‍ ഡോ. രാഘവാചാര്യ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ.ഗോപാല്‍ ശര്‍മ്മ എന്നിവര്‍ സംസാരിച്ചു.
Discussion about this post