VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതീയ ഭാഷാ സമ്മാന്‍ ദിനം ബഹുമതികള്‍ സമ്മാനിച്ചു; വാര്‍ത്തകള്‍ ധര്‍മ്മം പ്രചരിപ്പിക്കുന്നതുമാകണം: കാഞ്ചി ആചാര്യന്‍

VSK Desk by VSK Desk
15 September, 2023
in ഭാരതം
ഭാരതീയ ഭാഷാ സമ്മാന്‍ ദിനത്തോടനുബന്ധിച്ച്  വാരാണസിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം കാഞ്ചി ശങ്കരാചാര്യരില്‍ നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വീകരിക്കുന്നു

ഭാരതീയ ഭാഷാ സമ്മാന്‍ ദിനത്തോടനുബന്ധിച്ച് വാരാണസിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം കാഞ്ചി ശങ്കരാചാര്യരില്‍ നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വീകരിക്കുന്നു

Share
Tweet
SendTelegram

വാരാണസി: ഹിന്ദി ദിവസമായ ഇന്നലെ വാരാണസിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ഭാരതീയ ഭാഷാ സമ്മാന്‍ ദിനത്തില്‍ 15 പ്രാദേശിക ഭാഷാ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ബഹുമതി കാഞ്ചി ശങ്കരാചാര്യര്‍ സ്വാമി ജയേന്ദ്ര സരസ്വതി സമ്മാനിച്ചു. കാശി ഗംഗാ തീരത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ മുഖ്യാതിഥിയായിരുന്നു. ചാതുര്‍മാസ്യ വ്രതത്തിന് വാരണാസിയിലുള്ള കാഞ്ചി ആചാര്യന്‍ വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണവും നടത്തി.

പതിനഞ്ച് പ്രാദേശിക ഭാഷകളിലെ മാധ്യമ രംഗത്ത് മികച്ച സാംസ്‌കാരിക- ധാര്‍മ്മിക-ഭാഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയാണ് സമ്മാനിതരായി തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് കാഞ്ചി ആചാര്യന്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രശസ്തിപത്രവും ഓടുകൊണ്ട് തീര്‍ത്ത ശംഖുമാണ് പുരസ്‌കാരം. പ്രമുഖ ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയായ  ഹിന്ദുസ്ഥാന്‍ സമാചാറിന്റെ എഴുത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിരുന്നു പരിപാടി.

ധര്‍മ്മം എന്താണെന്ന് വേദങ്ങളും ഉപനിഷത്തും പുരാണങ്ങളും പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ടെന്ന് കാഞ്ചി ആചാര്യന്‍ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. കല, സാഹിത്യം, സംഗീതം തുടങ്ങിയ സംസ്‌കാരങ്ങളിലൂടെ ധര്‍മ്മം പ്രസരിക്കണം. ക്ഷേത്രങ്ങള്‍ അതിനുള്ളതാണ്. സാഹിത്യത്തില്‍ എഴുത്താണ് പ്രധാനം. പറയുന്നതിനേക്കാള്‍ ജാഗ്രത എഴുതുന്നതില്‍ വേണം. വാക്കാണ് മുഖ്യം. ആരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം വാക്ക്, കാഞ്ചി ആചാര്യന്‍ പറഞ്ഞു. വാരാണസിയെന്ന പുണ്യ സംസ്‌കാര നഗരം ഭാരതത്തിന് നല്‍കുന്ന സന്ദേശം ജി 20 യുടെ വേളയില്‍ ലോകത്തിനും ബോധ്യമാക്കിയെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഭാരതത്തിന് സംസ്‌കാരഭരിതമായ ഒരു ഭരണ കാലമുണ്ടായിരുന്നുവെന്ന് ലോകത്തിന് ബോധ്യപ്പെടുത്താന്‍ ജി 20 ക്ക് കഴിഞ്ഞു. ലോകം ഭരിക്കാന്‍ കഴിവുണ്ടെന്ന് തെളിയിച്ചു. എന്തു വേണമെങ്കിലും പഠിച്ചുകൊള്ളു, പക്ഷേ, ഭാരതത്തെ പഠിക്കാതെ മറ്റെന്തു പഠിച്ചിട്ടും കാര്യമില്ല, മൗര്യ പറഞ്ഞു. അയോധ്യയിലെ ‘ശ്രീ ഹനുമന്നിവാസ്’ മഠാധിപതി മഹന്ത് ആചാര്യ മിഥിലേഷ് നന്ദിനി ശരണ്‍മഹാരാജ്, മുതിര്‍ന്ന ആര്‍എസ്എസ്  പ്രചാരകും ഹിന്ദുസ്ഥാന്‍ സമാചാര്‍ മുന്‍ രക്ഷാധികാരിയുമായ ലക്ഷ്മി നാരായണ്‍ ഫാല, ഹിന്ദുസ്ഥാന്‍ സമാചാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരവിന്ദ് ഫാല്‍ചന്ദ്ര മര്‍ദികര്‍, അതിഥികളെ ഹിന്ദുസ്ഥാന്‍ സമാചാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രദീപ് മഥോക് ബാബ പങ്കെടുത്തു.

Share4
Tweet
SendShareShare

Latest from this Category

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies