മുംബൈ: ബിജെപി മുംബൈ ഘടകം അദ്ധ്യക്ഷന്‍ ആശിഷ് ഷേലാറുടെ വീട്ടില്‍ ഗണേശോത്സവ മധുരവുമായി ബോളിവുഡ് സൂപ്പര്‍ താരം. ചൊവ്വാഴ്ച രാത്രിയാണ് ആശിഷിന് അപ്രതീക്ഷിത അതിഥി എത്തിയത്.ഒരു വലിയ തട്ടം നിറയെ ലഡുവുമായാണ് ആമിര്‍ഖാന്‍ ആശിഷിന് ആശംസകളുമായി എത്തിയത്. ബിജെപി നേതാവിന്റെ വീട്ടിലെത്തി ഗണോശോത്സവ പ്രാര്‍ത്ഥനകള്‍ പങ്കുകൊള്ളാനായത് ഭാഗ്യമാണെന്ന് ആമിര്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം തന്നെ സോഷ്യല്‍മീഡിയാ പ്ലാറ്റ് ഫോമുകളില്‍ പങ്കു വച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമണിഞ്ഞുള്ള താരത്തിന്റെ വരവ് സോഷ്യല്‍മീഡിയയില്‍ ഇതിനകം തരംഗമായിക്കഴിഞ്ഞു.












