അഹമ്മദാബാദ്: 22 ദിവസം 14 ഭാഷകളില്‍ മന് കി ബാത് പ്രഭാഷണ സദസുമായി അഹമ്മദാബാദിലെ പിരാനയില്‍ വേറിട്ട പരിപാടി. 25ന് ആരംഭിച്ച റിലേ വായന ഒക്ടോബര്‍ 16 വരെ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത്തിന്റെ പ്രേരണയിലാണ് തീര്‍ത്ഥധാം-പ്രേരണാതീര്ഥ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. മന് കി ബാത്തിലൂടെ പ്രധാനമന്ത്രി മോദി രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് തീര്‍ത്ഥധാം ട്രസ്റ്റി ഹര്‍ഷാദ് പട്ടേല്‍ പറഞ്ഞു.
14 ഭാഷകളില്‍ മന് കി ബാത്തിന്റെ റിലേ വായനയാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്. നേരത്തെ 400 മണിക്കൂറോളം മന് കി ബാത്ത് പരിപാടിയുടെ റിലേ വായന റെ പ്രേരണയിലാണ് ഈ ഉദ്യമം. തുടര്‍ച്ചയായി 22 ദിവസം 500 മണിക്കൂറിലധികം റിലേ റീഡിംഗ് ഉണ്ടാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ റിലേ വായനയില്‍ പങ്കെടുക്കും. ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, വിവേക് ഒബ്റോയ് എന്നിവരും ബിജെപി എംഎല്‍എമാരും എംപിമാരും പ്രഭാഷണ പാരായണത്തിനെത്തും.
Discussion about this post