2,000 രൂപ നോട്ടുകൾ മാറുന്നതിനുള്ള റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഒക്ടോബർ ഒന്ന് മുതൽ 2,000 രൂപ നോട്ടുകളുടെ മൂല്യം അവസാനിക്കും. കഴിഞ്ഞ മെയ് മാസത്തിലാണ് നോട്ടുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് ആർബിഐ തീരുമാനം എടുക്കുന്നത്. 93 ശതമാനം നോട്ടുകളും തിരികെ എത്തിയതായി ആർബിഐ അടുത്തിടെ അറിയിച്ചിരുന്നു.
മെയ് 19 മുതൽ 2,000 രൂപയുടെ നോട്ടുകൾ ഉപയോാഗിക്കുന്നതിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2016-ലെ നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2,000 രൂപ നോട്ടുകൾ വിപണിയിൽ എത്തുന്നത്. തുടർന്ന് 2018-19 കാലയളവിൽ 2,000 രൂപ നോട്ടുകളുടെ അച്ചടി ആർബിഐ നിർത്തി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രയവിക്രയം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും പിൻവലിക്കുകയും ചെയ്തത്.
Discussion about this post