ഇംഫാല്‍: മണിപ്പൂരില്‍ മെയ്‌തെയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ അസമിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.
പിടികൂടിയ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് രണ്ട് മെയ്തെയ് വിദ്യാര്‍ഥികളെ കാണാതായത്. സംസ്ഥാനത്ത് ഇന്റ്‌റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.
മ്യാന്‍മറിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളാണ് മണിപൂര്‍ കലാപത്തിന് സഹായം നല്‍കുന്നതെന്ന് എന്‍ ഐ എ നേരത്തേ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post