ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. 6.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്. വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക പരിസ്ഥിതിയുടെ പശ്ചാത്തലത്തിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുകയാണെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദക്ഷിണേഷ്യൻ മേഖലയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ 2023-24ൽ വളർച്ച 6.3 ശതമാനമായി തുടരുമെന്ന് ലോകബാങ്കിന്റെ ഇന്ത്യ വികസന അപ്ഡേറ്റിൽ പറയുന്നു.
നിക്ഷേപത്തിന്റെയും ആഭ്യന്തര ഡിമാൻഡിന്റെയും സഹായത്തോടെയാകും നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേട്ടം കൊയ്യുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് പണപ്പെരുപ്പം കുറയ്‌ക്കാൻ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികളെ സംബന്ധിിച്ചും റിപ്പോർട്ടിൽ പ്രത്യേക പരാമർശമുണ്ട്. ഭക്ഷ്യവില സാധാരണ നിലയിലാക്കാനും പ്രധാന ചരക്കുകളുടെ വിതരണം വർദ്ധിപ്പിക്കാൻ സർക്കാർ നടപടികൾ സഹായിച്ചതായും രാജ്യത്ത് പണപ്പെരുപ്പം ഇനിയും കുറയ്‌ക്കാൻ ഇത് സഹായകരമാകുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെക്കുന്നു.
Discussion about this post