ന്യൂദല്‍ഹി: 1967 ലെ യുഎപിഎ സെക്ഷന്‍ 3(1) പ്രകാരം ജമ്മു ആന്‍ഡ് കാശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി (ജെകെഡിഎഫ്പി) നിയമവിരുദ്ധ സംഘടനയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ സംഘടന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 1998 മുതലുള്ള ഇതിന്റെ പ്രവര്‍ത്തനങ്ങളും വിഘടനവാദത്തെയും തീവ്രവാദങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ്. കശ്മീരിനെ പ്രത്യേക ഇസ്ലാമിക രാഷ്ട്രമാക്കണമെന്ന അജണ്ട മുന്‍നിര്‍ത്തി ജനങ്ങളെ ഇളക്കിവിടുന്ന ഇവരുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എതിരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. യുഎപിഎ 1967, ഐപിസി 1860, ആയുധ നിയമം 1959, രണ്‍ബീര്‍ പീനല്‍ കോഡ് 1932 എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം നിരവധി ക്രിമിനല്‍ കേസുകള്‍ ഈ സംഘടനയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post