VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലോകം ചലിക്കുന്നത് സനാതനധര്‍മ്മത്തെ മുന്‍നിര്‍ത്തി: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
13 October, 2023
in ഭാരതം
Share
Tweet
SendTelegram

രോഹ്തക് (ഹരിയാന): സനാതന ധര്‍മ്മവും ഹിന്ദുത്വവും രണ്ടല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. സനാതനധര്‍മ്മം അവസാനമില്ലാത്ത സത്യാന്വേഷണമാണ്. അത് ഇന്നലെയുണ്ടായിരുന്നു. ഇന്നുണ്ട്, നാളെയുമുണ്ടാകും. ലോകത്തിന്റെ ചലനം സനാതനധര്‍മ്മത്തെ അടിസ്ഥാനമാക്കിയാണ് നിലനില്ക്കുന്നത്. സനാതനധര്‍മ്മത്തെ നശിപ്പിക്കുമെന്ന് പറയുന്നവര്‍ സ്വന്തം കടയ്ക്കലാണ് മഴുവോങ്ങുന്നത്, അദ്ദേഹം പറഞ്ഞു. രോഹ്തക്കിലെ ബാബ മസ്ത്‌നാഥ് മഠത്തില്‍ മഹന്ത് ചന്ദ്‌നാഥ് യോഗി സ്മൃതിപരിപാടിയില്‍ സംസാരിക്കുകയായിരുന്നു  സര്‍സംഘചാലക്.

സനാതനം എന്നത് ഹിന്ദുത്വത്തിന്റെ വിശേഷണമാണ്. അതാകട്ടെ ഹിന്ദുരാഷ്ട്രത്തിന്റെ ജീവിതമൂല്യങ്ങളാണ്. ശാശ്വതമായ സത്യം തേടിയുള്ള യാത്രയാണത്. ഹിന്ദുരാഷ്ട്രത്തിന്റെ സംസ്‌കൃതിയുടെ ആധാരം ധര്‍മ്മമാണ്. നാഥ് സമ്പ്രദായത്തിലെ ആചാര്യന്‍ മഹന്ത് ചന്ദ്‌നാഥിന്റെ സ്മരണയ്ക്ക് മുന്നില്‍ എല്ലാ സമ്പ്രദായങ്ങളില്‍പെട്ടവരും ഒത്തുചേര്‍ന്നിരിക്കുന്നു. ഇത്രയധികം വിഭാഗങ്ങളില്‍പ്പെട്ടവരെ ഒരേ വേദിയില്‍ ഒരുമിച്ചുകൊണ്ടുവരുന്ന ഏകതയുടെ പേരാണ് ഹിന്ദുത്വം.  ഭൂമിയുടെ യജമാനന്മാരല്ല, മക്കളാണ് നാം എന്നതാണ് ഹിന്ദുരാഷ്ട്രം മുന്നോട്ടുവയ്ക്കുന്ന ആദര്‍ശം. ഭൂമി നമുക്ക് അമ്മയാണ്. രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാവം ഇതായിരിക്കണം. ഓരോരുത്തരും  ഈ രാഷ്ട്രത്തിനുവേണ്ടി സ്വയം എന്തുചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകത്തിനുവേണ്ടിയാണ് ഭാരതം നിലനില്ക്കുന്നത്. കൊവിഡ് കാലത്ത് രാഷ്ട്രം മുഴുവന്‍ ഒരൊറ്റ വ്യക്തിയെപ്പോലെ ഉണര്‍ന്നുനിന്നു. സര്‍ക്കാരും ജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും അവധിയില്ലാതെ സേവനത്തില്‍ മുഴുകി. ഒരുഭേദവുമുണ്ടായില്ല, ഒരുമിച്ചുനിന്ന് നമ്മള്‍ പൊരുതി. ലോകത്തിനാകെ ആരോഗ്യപൂര്‍ണജീവിതം നല്കാന്‍ പരിശ്രമിച്ചു. സര്‍വേ ഭവന്തു സുഖിനഃ എന്നതാണ് സനാതനധര്‍മ്മത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അസാധ്യമെന്ന് കരുതിയതെല്ലാം പുതിയ ഭാരതം സാധ്യമാക്കുകയാണെന്ന് പരിപാടിയില്‍ സംസാരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രതിസന്ധികളെ നേരിടാനാവാതെ വരുമ്പോള്‍ ലോകം പ്രത്യാശയോടെ ഭാരതത്തെ നോക്കുകയാണ്. പുതിയ കാലത്ത് ലോകത്തെ നയിക്കുന്നത് ഭാരതമാണ്. അയോധ്യയിലെ രാമക്ഷേത്രം പോലെ അഖണ്ഡഭാരതം എന്ന സ്വപ്നവും പൂവണിയും, അദ്ദേഹം പറഞ്ഞു.

ഭാരതം വിശ്വഗുരുവാകാന്‍ 2047 വരെ കാത്തിരിക്കേണ്ടിവരില്ലെന്ന് യോഗഗുരു ബാബാ രാംദേവ് പറഞ്ഞു. ലോകമെമ്പാടും യുദ്ധത്തിന്റെ കാലമാണ്. ഭാരതം ലോകത്തെ തകര്‍ക്കാനല്ല ഒരുമിപ്പിക്കാനാണ് നിലനില്ക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ നിന്നുള്ള നിര്‍മലാനന്ദ സ്വാമി, ചേതാനന്ദ് സ്വാമി, ഹരിദ്വാറില്‍ നിന്നുള്ള ഹല്‍ചിത് ആനന്ദ്, സ്വാമി ഡോ. ചിന്മയ് പാണ്ഡെ, മഹാമണ്ഡലേശ്വര് സ്വാമി ധരംദേവ്, ജൈന ആചാര്യന്‍ ലോകേഷ് മുനി, നരഹരി നാഥ്, യോഗി ഹരിനാഥ്, മഹന്ത് ലഹര്‍നാഥ്, ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍, ഉത്തരക്ഷേത്ര പ്രചാരക് ബന്‍വീര്‍, ക്ഷേത്ര സംഘചാലക് സീതാറാം വ്യാസ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies