ലഖ്നൗ: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ പാലസ്തീനെ പിന്തുണച്ച് പോസ്റ്റ് ഷെയര്‍ ചെയ്തതിന് പോലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബറേലി സ്വദേശിയായ സുഹൈല്‍ അന്‍സാരിയാണ് സസ്പെന്‍ഷനിലായത്. ലഖിംപൂര്‍ഖേരി സ്റ്റേഷനിലാണ് ഇയാള്‍ ജോലി ചെയ്തുവന്നിരുന്നത്.
സുഹൈല്‍ അന്‍സാരിയുടെ പശ്ചാത്തലവും മറ്റ് ബന്ധങ്ങളും എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നതെന്ന് ലഖിംപൂര്‍ ഖേരി ഡിഎസ്പി സന്ദീപ് സിങ് പറഞ്ഞു.
Discussion about this post