ന്യൂദല്‍ഹി : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായതില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാകാന്‍ നാം ഒരു പടി കൂടി അടുത്തിരിക്കുന്നതായും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നതായി പ്രധാനമന്ത്രി ആശംസിച്ചു.
അടിയന്തര സാഹചര്യത്തില്‍ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റില്‍ നിന്നും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഇന്ന് രാവിലെ നടന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ വിക്ഷേപണത്തിന് പിന്നാലെ (ടിവി ഡി1 ടെസ്റ്റ് ഫ്ളൈറ്റ്) ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ച പേടകം നാവികസേന വീണ്ടെടുക്കും.
Discussion about this post