ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22 ന്. ഉച്ചയ്‌ക്ക് 12.30നു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുംചടങ്ങില്‍ പങ്കെടുക്കണമെന്നുള്ള ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോടെയാണ് വിഗ്രഹ പ്രതിഷ്ഠ തീയതിയില്‍ സ്ഥിരീകരണമായത്. ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ ഒരിക്കല്‍ കൂടെ കണ്ടിരുന്നു.
‘വികാരനിര്‍ഭരമായ ദിനമാണ് ഇന്ന്. ശ്രീരാമ ജന്മഭൂമി തീര്‍ത്ത ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്റെ വീട്ടില്‍ വന്ന് എന്നെ കണ്ടിരുന്നു. അയോധ്യയിലെ രാമ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചു. ജീവിതകാലത്ത് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ഏറെ അനുഗ്രഹമായാണ് കാണുന്നത് മോദി എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post