ന്യൂദല്‍ഹി: ഹിന്ദുരാജാക്കന്മാരുടെയും ഭാരതത്തിന്റെ വീരയോദ്ധാക്കളുടെയും ധീരനേട്ടങ്ങള്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് എന്‍സിഇആര്‍ടിയുടെ സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ചെയര്‍പേഴ്സണായ സി.ഐ. ഐസക്ക്. ഓരോ വിഷയവുമായി ബന്ധപ്പെട്ട് ഭാരതീയ വൈജ്ഞാനിക സിദ്ധാന്തം കൂടി കുട്ടികളെ പഠിപ്പിക്കണമെന്നും സി.ഐ. ഐസക്ക് പറയുന്നു.
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ വരുത്തേണ്ട പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കവേയാണ് സമിതി നിര്‍ദേശങ്ങള്‍ മലയാളി കൂടിയായ സി.ഐ. ഐസക്ക് വിശദീകരിച്ചത്. ഭാരതത്തിന്റെ ചരിത്രകാലഘട്ടങ്ങളെ പ്രാചീനം, മധ്യകാലം, ആധുനികം എന്നിങ്ങളെ തരംതിരിക്കുന്നത് ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും നിര്‍ദേശമുണ്ട്.
ഭാരതത്തിന്റെ പഴയകാല ചരിത്രത്തെ പുരാതന ചരിത്രം എന്ന് വിശേഷിപ്പിക്കുന്നതിന് പകരം ക്ലാസ്സിക്കല്‍ എന്ന് പദം ഉപയോഗിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. പുതിയ എന്‍സിഈആര്‍ടി ടെക്സ്റ്റ് ബുക്കുകള്‍ വികസിപ്പിക്കുന്നതിനുള്ള ആധാരശിലയാവുക സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ഏഴംഗ ഉന്നതതല സമിതി നല്‍കിയ നിര‍്ദേശങ്ങളായിരിക്കും.
Discussion about this post