ന്യൂദല്‍ഹി: ഭാരതത്തിലെ പേറ്റന്റ് അപേക്ഷകളുടെ വര്‍ധനവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്ത് താമസിക്കുന്നവരില്‍ നിന്നുള്ള പേറ്റന്റ് അപേക്ഷകളുടെ എണ്ണത്തില്‍ 2022ല്‍ 31.6 ശതമാനം വര്‍ധനയുണ്ടായെന്ന് സൂചിപ്പിക്കുന്ന ഡബ്ല്യു ഐ പിഒ പോസ്റ്റിന്റെ ലിങ്കും അദ്ദേഹം പങ്കുവച്ചു. അപേക്ഷകരുടെ എണ്ണത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റൊരു രാജ്യത്തിനും കിടപിടിക്കാനാകാത്ത വിധത്തില്‍ പതിനൊന്ന് വര്‍ഷമായി തുടരുന്ന വളര്‍ച്ചയാണ് ഭാരതത്തിന്റേത്, പ്രധാനമന്ത്രി എക്‌സില്‍ പറഞ്ഞു. പേറ്റന്റ് അപേക്ഷകളില്‍ ഉണ്ടായിരിക്കുന്ന വര്‍ധന യുവാക്കളില്‍ ഉയര്‍ന്നുവരുന്ന നൂതനത്വ മനോഭാവത്തെ സൂചിപ്പിക്കുന്നു. വരും കാലത്തേക്കുള്ള മികച്ച സൂചനയാണിതെന്നും മോദി കുറിച്ചു.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post