ന്യൂദല്‍ഹി: ചെറുധാന്യങ്ങളുടെ പാട്ടിന് ഗ്രാമി നോമിനേഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച മില്ലറ്റുകളുടെ മുന്നേറ്റം എന്ന ആശയത്തെ മുന്‍ നിര്‍ത്തി വിഖ്യാത ഗായിക ഫാല്‍ഗുനി ഷാ ‘അബണ്ടന്‍സ് ഓഫ് മില്ലറ്റ്‌സ്’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. തിനയുടെ ആരോഗ്യ ഗുണങ്ങളെണ്ണിപ്പറയുന്ന പാട്ടിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അവതരിപ്പിക്കുന്നുണ്ട്.ഫാലു എന്ന് അറിയപ്പെടുന്ന ഫാല്‍ഗുനി ഷായും ഭര്‍ത്താവ് ഗൗരവ് ഷായും ചേര്‍ന്നാണ് പാട്ടിന്റെ ദൃശ്യാവിഷ്‌കാരം തയാറാക്കിയത്. തിനയുടെ ഗുണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദിയുടെ പ്രസംഗവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന(എഫ്എഒ) ഭരണസമിതി അംഗങ്ങളുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് 2023നെ ‘മില്ലറ്റുകളുടെ അന്താരാഷ്ട്ര വര്‍ഷം’ ആയി പ്രഖ്യാപിച്ചു.
‘ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലറ്റ്’ ആഘോഷത്തിന്റെ ഭാഗമായാണ് പാട്ട് പുറത്തുവന്നത്. ലോകത്തിന്റെ വിശപ്പ് കുറയ്ക്കുന്നതിനുള്ള സാധ്യതയുടെ താക്കോലായി മില്ലറ്റുകളെ അവതരിപ്പിക്കുകയാണ് അബണ്ടന്‍സ് ഓഫ് മില്ലറ്റ്‌സ് ചെയ്യുന്നതെന്ന് ഫാല്‍ഗുല്‍ ഷാ പറയുന്നു.
‘എ കളര്‍ഫുള്‍ വേള്‍ഡ്’ എന്ന ആല്‍ബത്തിന് 2022 ല്‍ മികച്ച കുട്ടികളുടെ ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് ഫാലുവിനാണ് ലഭിച്ചത്. അവാര്‍ഡ് വിജയത്തിന് ശേഷം ദല്‍ഹിയെ നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോഴാണ് മില്ലറ്റുകളെ കുറിച്ചുള്ള ആശയം ലഭിച്ചതെന്ന് ഫാല്‍ഗുനി പറഞ്ഞു. മാറ്റങ്ങള്‍ കൊണ്ടുവരാനും മാനവികതയെ ഉയര്‍ത്താനും സംഗീതത്തിന്റെ ശക്തിണ്ടെന്നും വിശപ്പ് അവസാനിപ്പിക്കുന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പാട്ടുകള്‍ പുറത്തുവരണമെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post