ഐസ്വാള്‍(മിസോറാം): 18.30 കോടി രൂപയുടെ ഹെറോയിനുമായി അഞ്ച് മ്യാന്മര്‍ പൗരന്മാര്‍ മിസോറാമില്‍ പിടിയിലായി. അസം റൈഫിള്‍സും മിസോറം പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിനും 1.21 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സികളും പിടിച്ചെടുത്തത്.ചമ്പായി ജില്ലയിലെ മൂന്ന് ഇടങ്ങളില്‍ നിന്നായാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 2.61 കിലോഗ്രാം ഹെറോയിനാണ് പിടിച്ചതെന്ന് ആസാം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ചമ്പായി പോലീസിന് കൈമാറി.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post