ന്യൂദല്‍ഹി: ദക്ഷിണ ഭാരതത്തെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താന്‍ ലക്ഷ്യമിട്ട ആശയ പ്രചാരണങ്ങള്‍ക്കെതിരേ ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്. കേസരി വാരിക എഴുപത്തഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നതിനോട് അനുബന്ധിച്ചാണ് കേരളമുള്‍പ്പെടെയുള്ള ദക്ഷിണ ഭാരത സംസ്ഥാനങ്ങളിലെ വിഘടന വാദ-ഭീകര വാദ-ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുന്നതിനൊപ്പം വികസനവും ചര്‍ച്ചയാക്കുന്നത്.
ദല്‍ഹിയില്‍ ഡിസംബര്‍ 12നുള്ള ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവോടെ സെമിനാര്‍ പരമ്പരകള്‍ക്കു തുടക്കമാകും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ കൈവരിച്ച വികസനവും കോണ്‍ക്ലേവില്‍ ചര്‍ച്ചയാകും. കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കൊച്ചിയുള്‍പ്പെടെ വിവിധ നഗരങ്ങളിലും ഇതേ വിഷയത്തില്‍ സെമിനാറുകളുണ്ട്.
ദക്ഷിണ ഭാരതം കേന്ദ്രീകരിച്ചുള്ള വിഘടന വാദ ശ്രമങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയാകുന്ന ഇത്തരം വിഘടന വാദങ്ങള്‍ക്ക് കോണ്‍ഗ്രസും സിപിഎമ്മും കൂട്ടുനില്‍ക്കുന്നു. കട്ടിങ് സൗത്ത് എന്ന പേരിലും മറ്റുമുള്ള പ്രചാരണങ്ങള്‍ ഇത്തരം വിഘടന വാദ ശ്രമങ്ങള്‍ക്ക് തെളിവാണ്.
ഇത്തരം വിഘടന വാദ ശ്രമങ്ങള്‍ തുറന്നുകാട്ടുകയും ദക്ഷിണ ഭാരതം ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിക്കുകയുമാണ് ബ്രിഡ്ജിങ് സൗത്തിലൂടെയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post