അയോദ്ധ്യ: ജയ് ശ്രീറാം വിളികളുമായി അയോധ്യയുടെ തെരുവോരത്ത് തിങ്ങിക്കൂടിയ പതിനായിരങ്ങളിലൊരുവന്‍… കൈകളില്‍ റോസാദളങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ കാത്തുനിന്ന ഇഖ്ബാല്‍ അന്‍സാരി…. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങളില്‍ വേറിട്ട ഒന്നായിരുന്നു അന്‍സാരിയുടേത്.
ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനെതിരെ കോടതിയില്‍ പോയ ഹര്‍ജിക്കാരില്‍ മുന്‍നിരപേരുകാരനാണ് ഇഖ്ബാല്‍ അന്‍സാരി… സമരവും നിയമയുദ്ധവും കൊടുമ്പിരിക്കൊണ്ട നാളുകളില്‍ അന്‍സാരി രാമനെതിരായിരുന്നു… കാലം മാറുകയാണ്, അന്‍സാരിയും അയോധ്യക്കൊപ്പം മാറുന്നു…
ജയ്ശ്രീറാം വിളിച്ച് നരേന്ദ്രമോദിയ്‌ക്ക് പുഷ്പങ്ങള്‍ വര്‍ഷിച്ച് ഇഖ്ബാല്‍ അന്‍സാരി അത് ലോകത്തോട് വിളിച്ചുപറഞ്ഞു. രാമക്ഷേത്രം രാഷ്‌ട്രമന്ദിരമാണെന്ന തിരിച്ചറിവിലാണ് അന്‍സാരിയുടെ മാറ്റം. മോദിയുടെ വാഹനവ്യൂഹത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ തന്റെ ഹൃദയം ആഹ്ലാദം കൊണ്ട് വിങ്ങിയെന്ന് അന്‍സാരി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post