VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശ്രീരാമനാമം 2.86 കോടി തവണ എഴുതി 73 കാരനായ രാം ചന്ദ്ര കേസര്‍വാനി

VSK Desk by VSK Desk
17 January, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: ശ്രീരാമന്റെ നാമം എഴുതാന്‍ ഒഴിഞ്ഞ നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേനയും നല്‍കാന്‍ ഒരു ബാങ്ക് അയോദ്ധ്യയിലുണ്ട്. അതിന്റെ പേര് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക് എന്നാണ്. ഈ ബാങ്കില്‍ പണമിടപാടില്ല. നിങ്ങള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കില്‍ പാസ് ബുക്ക് ലഭിക്കും. നിങ്ങള്‍ ശ്രീരാമനാമം എഴുതിത്തീര്‍ത്ത പുസ്തകങ്ങള്‍ ഈ ബാങ്കില്‍ നിക്ഷേപിക്കാം. അത് നിങ്ങളുടെ പാസ്ബുക്കില്‍ ബാങ്ക് രേഖപ്പെടുത്തും. ഇങ്ങിനെ ശ്രീരാമനാമം എഴുതിക്കൊണ്ടിരിക്കുന്നത് ആത്മീയമോക്ഷം ലഭിക്കാന്‍ നല്ലതാണെന്നാണ് സനാതനധര്‍മ്മവിശ്വാസം.

ഇ്രൗയിടെ ശ്രീരാമനാമം 2.86 കോടി തവണ എഴുതിയ 73 കാരനായ രാം ചന്ദ്ര കേസര്‍വാനി. ആ പുസ്തകങ്ങള്‍ അയോധ്യയിലെ അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ നിക്ഷേപിച്ചു. 2010 ആഗസ്തില്‍ സംസ്ഥാന ജലസേചന വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥാനായ കേസര്‍വാണി ഏകദേശം ഏപ്രില്‍ 2011 മുതലാണ് നോട്ടുപുസ്തകത്തില്‍ ദിവസേനയെന്നോണം രാമനാമം എഴുതാന്‍ തുടങ്ങിയത്. ദിവസേന 5000 തവണയെങ്കിലും ശ്രീരാമനാമം എഴുതും. ഇപ്പോള്‍ അദ്ദേഹം ശ്രീരാമനാമം എഴുതിയ പുസ്തകങ്ങളെല്ലാം അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഒഴിഞ്ഞ പുസ്തകത്തില്‍ ചുവന്ന മഷികൊണ്ടാണ് രാമനാമം എഴുതുക.

ഉത്തര്‍പ്രദേശിലെ കൗശാംപി സ്വദേശിയാണ് രാം ചന്ദ്ര കേസര്‍വാനി. അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കുണ്ടെന്നും അതില്‍ നമുക്ക് രാമനാമം എഴുതിയ പുസ്തകങ്ങള്‍ നിക്ഷേപിക്കാമെന്നും രാം ചന്ദ്ര കേസര്‍വാനി മനസ്സിലാക്കിയത് രോണ്‍പൂരില്‍ നിന്നുള്ള ഒരു കുടുംബത്തില്‍ നിന്നാണ്. അവരില്‍ നിന്നും ഒരു പുസ്തകം വാങ്ങിയാണ് ചുവന്ന മഷി ഉപയോഗിച്ച് രാമനാമങ്ങള്‍ എഴുതിത്തുടങ്ങിയതെന്ന് രാം ചന്ദ്ര കേസര്‍വാനി പറയുന്നു. ഓരോ ആറ് മാസത്തിലും താന്‍ രാമനാമം എഴുതിയ പുസ്തകങ്ങള്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്നും രാം ചന്ദ്ര കേസര്‍വാനി പറയുന്നു.

അയോദ്ധ്യയിലെ അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ അക്കൗണ്ടെടുക്കാനും രാം ചന്ദ്ര കേസര്‍വാനി രാമഭക്തരെ ഉപദേശിക്കുന്നു. മഹന്ത് സ്വാമി നിത്യ ഗോപാല്‍ദാസാണ് ഈ ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്കിന്റെ സ്ഥാപകന്‍. പുനീത് രാംദാസ് മഹാരാജാണ് അയോധ്യാ ശാഖയുടെ മാനേജര്‍. ബാങ്കില്‍ അക്കൗണ്ടെടുത്താല്‍ നിങ്ങള്‍ക്ക് ഒരു പാസ് ബുക്ക് കിട്ടും. നിങ്ങള്‍ രാമനാമം എഴുതിത്തീര്‍ത്ത പുസ്തകം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ബാങ്ക് നിങ്ങളുടെ പാസ് ബുക്കില്‍ നിങ്ങള്‍ എഴുതിത്തീര്‍ത്ത പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തും.

നിങ്ങള്‍ക്ക് ശ്രീരാമനില്‍ വിശ്വാസമുണ്ടെങ്കില്‍ ബാങ്കില്‍ അംഗമായി ചേരാം. അയോധ്യാ രാംനഗരിയിലാണ് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക്. മണി റാം കി ചാവ്‌നി ഏരിയയിലാണ് ഈ ബാങ്കുള്ളത്. ഈ ബാങ്കില്‍ പണമിടപാടില്ല. ശ്രീരാമപ്രഭുവിന്റെ പേര് മാത്രമാണ് ഇവിടുത്തെ ഇടപാട് വസ്തു. ഇന്ത്യയിലൊട്ടാകെ ബാങ്കിന് 136 ശാഖകളുണ്ട്.

അംഗമായി ചേരുന്നവര്‍ക്ക് ബാങ്ക് നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേരനയും നല്‍കും. 30 പേജുള്ള പുസ്തകത്തില്‍ 108 കോളങ്ങളുണ്ട്. ഇതില്‍ ദിവസേന രാമനാമം എഴുതാം.

ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകളിലും രാമനാമം എഴുതാം. സനാതനധര്‍മ്മമനുസരിച്ച് ശ്രീരാമന്റെ പേര് എഴുതുക എന്നത് ആത്മീയജ്ഞാനം പകരുമെന്നാണ് വിശ്വാസം. പേരെഴുതുന്ന ദിവസങ്ങളില്‍ അജൈവ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്.

Tags: Ayodya
Share9TweetSendShareShare

Latest from this Category

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies