ലഖ്‌നൗ: അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പുതിയ രാംലല്ലയുടെ വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22-തിങ്കളാഴ്ചയാണ് പ്രതിഷ്ഠാ ചടങ്ങുകൾ. കൃഷ്ണശിലയിൽ നിർമ്മിച്ചിരിക്കുന്ന വിഗ്രഹം നിൽക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്. നിലവിൽ രാംലല്ലയുടെ മുഖവും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങൾ വസ്ത്രം ഉപയോഗിച്ച് മറച്ച നിലയിലാണ്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് വിഗ്രഹം ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചത്.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post