അയോദ്ധ്യ: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു. ചടങ്ങുകള്‍ നടക്കുന്നതിനോടനുബന്ധിച്ച് അന്നേദിവസം സംസ്ഥാനത്ത് പകുതി ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയം പകുതി ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പൊതുജനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ കാണുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്‌ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഹര്യാന, ഒഡീഷ, അസം, ഉത്തരാഖണ്ഡ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ഗോവ, ത്രിപുര, ഹര്യാന. ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ചില സംസ്ഥാനങ്ങള്‍ അന്നേദിവസം മുഴുവനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചവരെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടബന്ധിച്ച് 2.30വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയില്ലന്ന് പബ്ലിക് സെക്ടര്‍ ബാങ്കുകളും, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് ആര്‍ബിഐയും അറിയിച്ചിട്ടുണ്ട്.
Discussion about this post