‘ഞാനൊരു സനാതനി മുസ്ലീം എന്നാണെന്ന പ്രഖ്യാപനവുമായി ബാലകരാമനെ കാണാന്‍ അയോധ്യയിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ച മുംബൈക്കാരി ശബ്‌നം ഷെയ്ഖ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിനകം നൂറ് കിലോമീറ്റര്‍ ദൂരം പിന്നിട്ട ശബ്‌നം ബാലകരാമ ദര്‍ശനം എന്ന സൗഭാഗ്യം നേടിയിട്ടേ മടങ്ങുകയുള്ളൂ എന്ന പ്രതിജ്ഞയിലാണ്.
തോളില്‍ കാവി പതാകയും പിന്നില്‍ രാമക്ഷേത്രത്തിന്റെ ചിത്രവും നാവില്‍ ജയ് ശ്രീറാം മന്ത്രവുമായാണ് ശബ്‌നത്തിന്റെ യാത്ര. ശബ്‌നത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മഹാരാഷ്‌ട്ര സര്‍ക്കാര്‍ മൂന്ന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് നാല് സുഹൃത്തുക്കളും ശബ്‌നത്തിനൊപ്പമുണ്ട്. പുലര്‍ച്ചെ മുതല്‍ രാത്രിവരെയും നടക്കും. നേരമിരുട്ടുമ്പോള്‍ അപരിചിതമായ വഴികളില്‍ ആദ്യമൊക്കെ അല്പം ഭയമുണ്ടായിരുന്നു. എന്നാല്‍ രാമനാമം അതെല്ലാം അകറ്റി, ശബ്‌നം പറയുന്നു.
കുട്ടിക്കാലം മുതല്‍ രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ സീരിയലുകള്‍ കണ്ടാണ് ഭാരതത്തിന്റെ ഇതിഹാസ പുരുഷന്മാരോട് ആരാധന ഉണ്ടായതെന്ന് ശബ്‌നം പറയുന്നു. ശ്രീരാമന്‍ എനിക്ക് ആദര്‍ശമാണ്. ഞാനൊരു സനാതനി മുസ്ലീമാണ്. അഭിഭാഷകനും ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുബുഹി ഖാനാണ് എനിക്ക് ഗുരു. ശ്രീരാമനെ ആരാധ്യപുരുഷനായി കാണുന്നത് എന്റെ മതവിശ്വാസം പിന്‍തുടരുന്നതിന് തടസമല്ല. അത് വിശ്വാസവും ശ്രീരാമന്‍ സംസ്‌കാരവുമാണ്, ശബ്‌നം പറഞ്ഞു. അയോധ്യയിലെ ധനിപൂരില്‍ നിര്‍മ്മിക്കുന്ന മസ്ജിദിലും പോകും, അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വലിയ സ്വാധീനമാണ് ഞാനടക്കമുള്ള സ്ത്രീസമൂഹത്തില്‍ സൃഷ്ടിച്ചത്. സുരക്ഷിതത്വവും സ്വാഭിമാനവും അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതരുന്നു. ബാലകരാമനെ ദര്‍ശിച്ചതിന് ശേഷം അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രി യോഗിയെയും കാണണമെന്നാണ് ആഗ്രഹം.
Discussion about this post