കൊല്‍ക്കത്ത: ബംഗാളിലെ ബിര്‍ഭം ജില്ലയില്‍ രാമഭക്തരുടെ ശോഭായാത്രയ്ക്കുനേരെ ആക്രമണം. മുഹമ്മദ് ബസാറിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളുടെ ഭാഗമായാണ് ശോഭായാത്ര നടന്നത്. ‘ജയ് ശ്രീറാം’ വിളിക്കരുതെന്നും പാട്ട് പാടരുതെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ട് ഇസ്ലാമിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.














