VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സനാതന ധര്‍മ്മ സംഘാടനം നടത്തിയത് ശ്രീശങ്കരനു ശേഷം ആര്‍എസ്എസ്: ശ്രീ ശ്രീ രവിശങ്കര്‍

VSK Desk by VSK Desk
5 February, 2024
in ഭാരതം
Share
Tweet
SendTelegram

ബെംഗളൂരു: പുരാതനവും നിരന്തരവും നിത്യനൂതനവുമായ സനാതന സംസ്‌കാരത്തെ ആദ്യം സംഘടിതമാക്കിയത് ആദിശങ്കരാചാര്യരാണെന്നും പിന്നീട് അതിന് സന്നദ്ധമായത് ആര്‍എസ്എസാണെന്നും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്ററില്‍ നാലു ദിവസം സംസ്‌കാര്‍ ഭാരതി നടത്തിയ കലാ സാധക സംഗമത്തിന്റെ സമാപനയോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഓരോരോ കോണിലും സംസ്‌കാരത്തിന്റെ പ്രസാരണം നടത്തി ആര്‍എസ്എസ് നിലനില്‍ക്കുന്നു. സംസ്കാര്‍ ഭാരതി കലാരംഗത്ത് ജനതയെ ഒന്നിപ്പിക്കുന്നു. വനവാസി വികസനമായും സംസ്‌കാര്‍ ഭാരതിയായും വിശ്വഹിന്ദു പരിഷത്തായും ആ പ്രവര്‍ത്തനം വ്യാപകമാകുന്നു. ലോകം ശ്രേഷ്ഠമാക്കുക എന്ന ഋഷീശ്വരന്മാരുടെ ഉപദേശം നടപ്പിലാക്കുന്നു. ആ പ്രവൃത്തി നിഷ്ഠയോടെ ചെയ്യുന്ന ഓരോ പ്രവര്‍ത്തകരിലും ശക്തിയും യുക്തിയും ഭക്തിയും മുക്തിയും ഉണ്ടാകുന്നു, ശ്രീ ശ്രീ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ക്കും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ സ്ഥാപനങ്ങളുടെ വാതില്‍ എന്നും തുറന്നിട്ടിരിക്കുമെന്ന് ശ്രീ ശ്രീ പ്രഖ്യാപിച്ചു.

ശക്തി ആത്മബലം നല്കുന്നു; അത് വ്യക്തിക്കു മാത്രമല്ല, സമൂഹത്തിനും ലഭ്യമാക്കുന്നു. അതിന് സാധന വേണം. സാധനയ്‌ക്ക് ഭക്തി വേണം. ഭക്തി ദൈവത്തില്‍ മാത്രം പോരാ, രാഷ്‌ട്രത്തിനോടും വേണം. ദൈവഭക്തി സ്വകാര്യമാണെന്നും രാഷ്‌ട്ര ഭക്തി ഇല്ലെന്നും സെക്യുലറിസം എന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. അത് ഖേദകരമായ അവസ്ഥയാണ്. ദേശഭക്തിയും ദൈവഭക്തിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഗോഖലെയെപ്പോലുള്ള നേതാക്കള്‍ ഈ സാമൂഹ്യബോധം പ്രചരിപ്പിച്ചവരില്‍ ആദ്യരാണ്. ഇന്ന് അത്തരത്തില്‍ ഒരു സ്ഥിതി രാമക്ഷേത്ര നിര്‍മാണത്തിലൂടെ ഉണ്ടായിരിക്കുകയാണ്. ആ സാമൂഹ്യ യജ്ഞത്തിന് ഒരു മഹാസാരഥിയുണ്ടായിരുന്നു. അദ്ദേഹമാണ് ഭാരതരത്‌നം നല്കി രാജ്യം ബഹുമാനിച്ച ലാല്‍ കൃഷ്ണ അദ്വാനി, സദസിന്റേയും വേദിയുടേയും കരഘോഷങ്ങള്‍ക്കിടയില്‍ ശ്രീ ശ്രീ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

സംഘടനകൾ നൂറ്റാണ്ട് പിന്നിടുക അനായാസമല്ല: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി രാഷ്ട്ര നിർമ്മാണത്തിന് : സീത അന്നദാനം

ലോക് മന്ഥൻ ജയ്പൂരിൽ

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

Load More

പുതിയ വാര്‍ത്തകള്‍

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

സംഘടനകൾ നൂറ്റാണ്ട് പിന്നിടുക അനായാസമല്ല: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി രാഷ്ട്ര നിർമ്മാണത്തിന് : സീത അന്നദാനം

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies